KeralaLatest NewsNews

‘ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം, എത്ര നാൾ ഇതിനെ പുരോഗമനം കൊണ്ട് മൂടി വെയ്ക്കും?’: അഞ്‍ജു പാർവതി എഴുതുന്നു

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ (25) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കടിമയായ യുവാക്കൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക നാൾക്കുനാൾ വർധിക്കുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ലാഘവത്തോടെയാണ് സർക്കാർ സംവിധാനങ്ങൾ ഇത്തരം സംഭവങ്ങളെ നോക്കികാണുന്നതെന്ന ആരോപണവും ശക്തമാകുന്നുണ്ട്. വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച്‌ വലിയ പൊട്ട് ചലഞ്ച് നടത്തിയ ഒറ്റയെണ്ണവും കോഴിക്കോട് സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്ന് എഴുത്തുകാരി അഞ്‍ജു പാർവതി ചൂണ്ടിക്കാട്ടുന്നു.

‘ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം. എത്ര നാൾ ഈ ലഹരിക്കടത്തിനെ പുരോഗമനം കൊണ്ട് മൂടി വച്ച് പ്രബുദ്ധ കേരളമെന്ന് വീമ്പു പറഞ്ഞ് മുന്നോട്ട് പോവാൻ കഴിയും ? കേരളത്തിലെ കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും മയക്കുമരുന്നു ബന്ധങ്ങളുടെയും കൂട്ടുകെട്ടുകളേക്കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്താൻ ധൈര്യമുണ്ടോ ഇരട്ടചങ്കുള്ള മുഖ്യന് ? പറ്റില്ല ! കാരണം വോട്ടു ബാങ്കെന്ന അമേദ്യത്തിന് മുകളിൽ വട്ടമിട്ടുപറക്കുകയും അതിന്മേലിരുന്ന് രാജാവാണെന്ന് ധരിക്കുകയും ചെയ്യുന്ന മണിയനീച്ചകളാണ് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയക്കാർ’, അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

കോഴിക്കോട്ട് ജുനൈദ് എന്ന ഡ്രഗ് അഡിക്ട് ഒരു പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച വാർത്തയെ കുറിച്ച് തികഞ്ഞ നിശബ്ദത ഇതുവരേയ്ക്കും പുലർത്തിയത് മനഃപൂർവ്വം തന്നെയായിരുന്നു. കണ്മുന്നിൽ നൂറ് നൂറ് സമാന സംഭവങ്ങൾ ഉണ്ടെങ്കിലും അതൊന്നും കാണാതെ, അതിൽ നിന്നും പാഠം ഒന്നും പഠിക്കാതെ ഏതൊരുത്തൻ വന്ന് വിളിച്ചാലും, അതുവരേയ്ക്കും വളർത്തി വലുതാക്കിയ വീട്ടുകാരെ മറന്ന് കൂടെ പോകുന്ന അവളുമാർക്ക് ഇതൊക്കെ അല്ലാതെ മറ്റെന്താണ് കിട്ടുക? ഇത്തരത്തിൽ പീഡിക്കപ്പെടുമ്പോൾ മാത്രം വലിയ വായിൽ കരയുന്ന പെൺകുട്ടികളോട് ഒരു സഹതാപവും ഇല്ല. ട്രാപ്പ് ആണെന്ന് അറിഞ്ഞാലും കള്ളും കഞ്ചാവും ലഹരിയും അടിച്ചു നടക്കുന്ന കൂതറകളെ കാണുമ്പോൾ ചാടിപ്പോകുന്ന കാന്താരികൾ!! രാത്രി ഒരുത്തൻ ഹോസ്റ്റലിൽ വന്ന് ചാടിപ്പോകാൻ വിളിക്കുന്നത് മോറൽ സയൻസ് ക്‌ളാസിലേയ്ക്ക് ആവില്ല എന്ന് അറിയാതെ അല്ലല്ലോ എടുത്തുചാട്ടം. സഹതാപത്തിന്റെ നേരിയ കണിക പോലും ഇവറ്റകളോട് തോന്നുന്നില്ല എങ്കിലും സങ്കടം തോന്നുന്നത് ഇവരുടെ ഒക്കെ വീട്ടുകാരെ ഓർത്തിട്ടാണ്.

അതവിടെ നിൽക്കട്ടെ! കണ്മുന്നിൽ ഇത്രയും ഭയങ്കരമായ ഒരു സംഭവം നടന്നിട്ട്, അതിന്റെ പ്രധാന കാരണം ലഹരി ആണെന്ന് അറിഞ്ഞിട്ട് ഇവിടുത്തെ ഏതെങ്കിലും പ്രബുദ്ധർ കം സാംസ്കാരിക നായകർ അതിനെ കുറിച്ച് എന്തെങ്കിലും മൊഴിഞ്ഞു കണ്ടോ? പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത് വിവസ്ത്രയായി കട്ടിലിൽ കെട്ടിയിട്ട നിലയിൽ ആയിരുന്നു. കേരളമൊഴികെ മറ്റെവിടെ വിവസ്ത്രയായ സ്ത്രീകളെ കണ്ടാലും അവരുടെ ദുർവ്വിധി ഓർത്ത് പൊട്ടിക്കരയുന്ന പ്രബുദ്ധരിൽ എത്ര പേർ സ്വന്തം നാട്ടിൽ ഒരു രാവും പകലും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട്, വിവസ്ത്രയാക്കപ്പെട്ട്, ബന്ധിക്കപ്പെട്ട ഒരു പത്തൊൻപതു വയസ്സുള്ള പെൺകുട്ടിയുടെ വിഹ്വലത കണ്ടു?? ആരുമില്ല!! സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ !

സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്കരണവുമായി നടന്ന ടീമുകളൊക്കെ എന്തിയേ? ഒരു വാക്കിനെ ജനകീയ വിചാരണ ചെയ്ത ഒറ്റയൊരെണ്ണവും കോഴിക്കോട് കുറ്റ്യാടി കണ്ടില്ല, ജുനൈദ് എന്ന പേര് കേട്ടിട്ടും ഇല്ല. ഒരു സിവിൽ സർവ്വന്റിന്റെ വാട്സ് ആപ്പ് നമ്പറിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ മെസ്സേജുകൾ അയച്ച് ഇറിറ്റേറ്റ് ചെയ്യിച്ചിട്ട് അതിനു മറുപടിയായി കിട്ടിയ ഓ യാ എന്ന സീമയുടെ സ്റ്റിക്കറിൽ സ്ത്രീവിരുദ്ധത ആരോപിക്കുകയും അതിന്റെ പേരിൽ ആ IAS ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുവാൻ യാതൊരു ഉളുപ്പും തോന്നാത്ത ഒരു സിസ്റ്റമാണ് കേരളാ മോഡൽ പ്രബുദ്ധത. ആ പ്രബുദ്ധ കേരളത്തിന്റെ പറ്റിലാണ് ഈ ബ്രൂട്ടൽ റേപ്പ് അടയാളപ്പെടുത്തിയത്. എന്നിട്ടു പോലും അതിനെതിരെ പ്രതികരിക്കാൻ ഓ യാ വിരുദ്ധരെ ഒന്നും മഷിയിട്ട് നോക്കിയിട്ട് കാണുന്നേയില്ല. വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച്‌ വലിയ പൊട്ട് ചലഞ്ച് നടത്തിയ ഒറ്റയെണ്ണവും കോഴിക്കോട് സ്റ്റാൻഡിലേയ്ക്ക് വണ്ടി വീട്ടിട്ടില്ല.
ടിക് ടോക് – ഷെയർ ചാറ്റ്, ലിവിങ് ടുഗദർ – ഓപ്പൺ റിലേഷൻഷിപ്പ് ഇത്യാദി നരേഷൻസ് കണ്ട് പ്രണയ കുരുക്കിൽ വീണാൽ കൂടെ കൂട്ടി ലഹരി നല്കി കൂട്ടാളികൾക്ക് പങ്കുവയ്ക്കുന്ന നരഭോജികളുടെ നാട് കൂടിയാണ് കേരളമെന്ന് കോഴിക്കോട് അടയാളപ്പെടുത്തുന്നു. ഇതിന് മുമ്പ് എത്രയോ സമാന സംഭവങ്ങൾ.
ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം. എത്ര നാൾ ഈ ലഹരിക്കടത്തിനെ പുരോഗമനം കൊണ്ട് മൂടി വച്ച് പ്രബുദ്ധ കേരളമെന്ന് വീമ്പു പറഞ്ഞ് മുന്നോട്ട് പോവാൻ കഴിയും ? കേരളത്തിലെ കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും മയക്കുമരുന്നു ബന്ധങ്ങളുടെയും കൂട്ടുകെട്ടുകളേക്കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്താൻ ധൈര്യമുണ്ടോ ഇരട്ടചങ്കുള്ള മുഖ്യന് ? അതുപോലെ തന്നെ ചങ്കുറപ്പുണ്ടോ പ്രതിപക്ഷത്തിന് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടക്കുന്ന മയക്കുമരുന്ന വ്യാപനത്തിന്റെ രീതികൾ നിലവിലുള്ള കേസുകളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി ഒരു സമഗ്രറിപ്പോർട്ട് സമർപ്പിക്കാൻ ? പറ്റില്ല ! കാരണം വോട്ടു ബാങ്കെന്ന അമേദ്യത്തിന് മുകളിൽ വട്ടമിട്ടുപറക്കുകയും അതിന്മേലിരുന്ന് രാജാവാണെന്ന് ധരിക്കുകയും ചെയ്യുന്ന മണിയനീച്ചകളാണ് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയക്കാർ .!
ഓരോ യുവത്വവും അവരവരെ തന്നെ കാത്തുകൊള്ളുക! എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ടായിട്ടും ഇവന്മാർ വിരിക്കുന്ന വലയിൽ പോയി ചാടിക്കൊടുക്കുന്ന പെൺപിള്ളാരോട് ജോസഫൈൻ സഖാത്തി പറഞ്ഞതേ പറയാനുള്ളൂ – അനുഭവിച്ചോ!!!!
.

shortlink

Related Articles

Post Your Comments

Related Articles


Back to top button