Latest NewsKeralaNews

ഓണാഘോഷം വീഡിയോയിൽ പകർത്തൂ; സമ്മാനം നേടൂ

തിരുവനന്തപുരം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിൽ നടക്കുന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മികച്ച വീഡിയോകൾക്ക് സമ്മാനങ്ങൾ നൽകും. ഏറ്റവും മികച്ച വീഡിയോകൾ തയ്യാറാക്കി അയക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5,000 രൂപ, 3,000 രൂപ, 2,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ നൽകുക.

Read Also: പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്: കെ രാധാകൃഷ്ണൻ

വീഡിയോകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. വീഡിയോകൾക്ക് കിട്ടുന്ന ലൈക്കും ഷെയറും ഉൾപ്പെടെ പരിഗണിച്ചായിരിക്കും സമ്മാനങ്ങൾ നിർണയിക്കുക. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. വീഡിയോകൾ [email protected] ലേക്ക് സെപ്തംബർ രണ്ടിനകം ലഭിക്കണം.

Read Also: പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്: കെ രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button