KeralaLatest NewsNews

ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം

കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഓണത്തിന് ശേഷവും വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കിയിരുന്നു

സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2,41,000 ഓണക്കിറ്റുകൾ. ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലാണ് ഓണക്കിറ്റ് വിതരണം നടന്നതെങ്കിലും, ഇന്നലെ രാവിലെ മുതൽ ദ്രുതഗതിയിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ഇന്നലെ രാത്രി 8:00 മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിച്ചത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്ത് ഇതുവരെ 4,94,750 കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. 5.87 ലക്ഷം എ.എ.വൈ റേഷൻ കാർഡ് ഉടമകളാണ് ഇത്തവണത്തെ കിറ്റിന് അർഹരായിട്ടുള്ളത്.

കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഓണത്തിന് ശേഷവും വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കിയിരുന്നു. ക്ഷേമ സ്ഥാപനങ്ങളിലെയും, ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായിട്ടുണ്ട്. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണം മുടങ്ങിയ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം ഇന്നലെ രാത്രിയോടെയാണ് ആരംഭിച്ചത്. കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച സാഹചര്യത്തിലാണ് രാത്രി 7:00 മണി മുതൽ കിറ്റ് വിതരണം ആരംഭിച്ചത്. ഇന്നലെ മാത്രം 330 കിറ്റുകളാണ് കോട്ടയം ജില്ലയിൽ വിതരണം ചെയ്തത്.

Also Read: ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം: 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button