Latest NewsIndiaNews

ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും, സ്ഥിരീകരണം

സെപ്റ്റംബർ 9-10 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ എന്നിവരുൾപ്പെടെ 25 ലധികം ലോക നേതാക്കൾ പങ്കെടുക്കും. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് മറുപടിയായി ഗ്രൂപ്പിംഗ് ഉച്ചകോടി-തല യോഗങ്ങൾ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയിൽ ഉച്ചകോടി നടക്കുന്നത്. ചൈനയുടെ സാന്നിധ്യമാകും യോഗത്തിലെ പ്രധാന ആകർഷണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സപ്തംബർ എട്ടിന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചർച്ച നടത്തുമെന്നാണ് ചൈനീസ് വൃത്തങ്ങളുടെ വിശദീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഡല്ഹിയിലെത്തുമെന്ന് അറിയിച്ചു. യുഎഇ പ്രസിഡൻറും അതിഥിയായി ഉച്ചകോടിയിൽ പങ്കെടുക്കും.

അതേസമയം, ഡൽഹിയിൽ അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്താനാവില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ നരേന്ദ്ര മോദിയെ നേരിട്ടറിയിച്ചു. പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ചാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ തീരുമാനം മനസ്സിലാക്കുന്നുവെന്ന് മറുപടി നൽകിയ നരേന്ദ്ര മോദി, ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയ്ക്ക് റഷ്യ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. റഷ്യ യുക്രയിൻ സംഘർഷവും ഇരുവരും തമ്മിലെ ഫോൺ സംഭാഷണത്തിൽ ചർച്ചാവിഷയമായി. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന് റഷ്യൻ പ്രസിഡൻറ് മോദിയെ അഭിനന്ദനം അറിയിച്ചു.

ജി–-20 ഉച്ചകോടിക്കായി ഡൽഹി നഗരം അടച്ചൂപൂട്ടുന്നതിനു പുറമെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽനിന്നുള്ള നൂറ്ററുപതോളം വിമാന സർവീസും റദ്ദാക്കും. ഉച്ചകോടി നടക്കുന്ന സെപ്‌തംബർ ഒമ്പതിനും 10നും സർവീസുകൾ റദ്ദാക്കാൻ കമ്പനികൾക്ക്‌ നിർദേശം നൽകിയത്‌. ആഭ്യന്തരവിമാന സർവീസുകൾ മാത്രമാണ്‌ റദ്ദാക്കുന്നതെന്നും അന്താരാഷ്‌ട്ര സർവീസുകൾ തുടരുമെന്നും അധികൃതർ പറഞ്ഞു. രാഷ്‌ട്രത്തലവന്മാരുടെ വിമാനങ്ങൾ പാർക്ക്‌ ചെയ്യാൻ സ്ഥലം ആവശ്യമായതിനാലാണ്‌ കൂട്ടമായി സർവീസുകൾ റദ്ദാക്കുന്നതെന്ന ആരോപണം വിമാനത്താവള അധികൃതർ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button