KeralaLatest NewsNews

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ട്: കൃഷ്ണകുമാര്‍

തിരുവനന്തപുരം : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് നടനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാര്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിന്റെ ഓണം പ്രത്യേക അഭിമുഖ പരിപാടിയായ ബബിള്‍ ഗമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലം, കുക്കര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത് മൂന്ന് തവണ

‘മത്സരിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് ഞാന്‍. അവസരം ലഭിച്ചാല്‍ തിരുവനന്തപുരമാണ് തിരഞ്ഞെടുക്കുക. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്നയാളാണ് ഞാന്‍. നേരത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ചയാളെന്ന നിലയിലും ജനങ്ങളുടെ നല്ലൊരു അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് കേരളത്തില്‍ സാധ്യതയുണ്ട്’ കൃഷ്ണകുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button