KeralaLatest NewsNews

എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ല; നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ചു, യുവാവിന് ദാരുണാന്ത്യം

കോട്ടയം: കുടമാളൂർ പള്ളിയിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര വില്ലൂന്നി പഴൂരകത്ത് വീട്ടിൽ റിച്ചി ടോം(26)ആണ് മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതിരുന്നതിനെ തുടർന്ന് കണ്ണിലേയ്ക്ക് ലൈറ്റ് അടിച്ചു കയറി റിച്ചിക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു റിച്ചി. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്തിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്. മതിലിൽ ഇടിച്ച് ബോധമില്ലാതെ റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരണം സംഭവിച്ചു. സംസ്‌കാരം സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒൻപതിന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button