KeralaLatest NewsNews

ഓണക്കിറ്റ് വാങ്ങാൻ നാളെയും കൂടി അവസരം, ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് 90,822 പേർ

34,000 മഞ്ഞക്കാർഡ് ഉടമകളാണ് കോട്ടയം ജില്ലയിൽ ഉള്ളത്

സംസ്ഥാനത്ത് ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് ഒരു ലക്ഷത്തിനടുത്ത് ആളുകൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 90,822 പേരാണ് ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത്. ഉത്രാടത്തിന് രാത്രി റേഷൻ കടകൾ അടയ്ക്കുന്നത് വരെ 4,96,178 ആളുകൾ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. ഇത്തവണ സംസ്ഥാനത്ത് 5,87,000 മഞ്ഞക്കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതുവരെ കിറ്റ് വാങ്ങാത്തവർക്ക് നാളെ കൂടി അവസരമുണ്ട്.

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോട്ടയം ജില്ലയിൽ ഏറെ വൈകിയാണ് കിറ്റ് വിതരണം ആരംഭിച്ചത്. 34,000 മഞ്ഞക്കാർഡ് ഉടമകളാണ് കോട്ടയം ജില്ലയിൽ ഉള്ളത്. ഇതിൽ 1,210 പേർ കിറ്റ് വാങ്ങിയിട്ടുണ്ട്. ഇന്ന് ചതയം ആയതിനാൽ റേഷൻ കടകൾ പ്രവർത്തിക്കുകയില്ല. തിരുവോണം, അവിട്ടം എന്നിവ പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിലും റേഷൻ കടകൾക്ക് അവധിയായിരുന്നു. നാളെയോടെ കിറ്റ് വിതരണം വേഗത്തിൽ പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ആദ്യ ദിവസങ്ങളിൽ ഉൽപ്പന്നങ്ങളുടെ അഭാവത്തെ തുടർന്ന് കിറ്റ് വിതരണം മന്ദഗതിയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇക്കുറി കിറ്റ് വിതരണം പ്രത്യേക വിഭാഗങ്ങളിലേക്ക് മാത്രമായി ഒതുക്കിയത്.

Also Read: തൃശൂരില്‍ തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button