Latest NewsKeralaNewsLife StyleHome & Garden

അടുക്കളയിലെ ചെറുപ്രാണികളെയും പാറ്റകളെയും തുരത്താൻ ഇതാ ചില സൂത്രവിദ്യകൾ

വീട്ടമ്മമാരുടെ പ്രധാന ആവലാതികളിൽ ഒന്നാണ് അടുക്കളയിലെ പ്രാണികൾ. എന്തൊക്കെ വഴികൾ നോക്കിയാലും ഈ പ്രാണികൾ പോകുന്നുണ്ടാകില്ല. ഭക്ഷണ പദാർത്ഥങ്ങളിലൊക്കെ പ്രാണി കയറുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരും കെമിക്കലുകൾ നിറഞ്ഞ സ്പ്രെകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എത്ര പേർക്കറിയാം. ഇവറ്റകളെ തുരത്താൻ സഹായിക്കുന്ന കൂടുതൽ വഴികൾ തേടി അലയേണ്ട, ഈ പ്രാണികളെ തുരത്താൻ പോന്ന സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

  • ആദ്യത്തെ ഔഷധം, ആര്യവേപ്പ് ആണ്. 200ൽ അധികം പ്രാണികളെ തുരത്താൻ നല്ലതാണ് വേപ്പ് എണ്ണ. വേപ്പ് എണ്ണ വെള്ളത്തിൽ കലക്കി പ്രാണികൾ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്യാവുന്നതാണ്. പാറ്റകൾ പിന്നെ അടുക്കളയുടെ ഏഴയലത്ത് എത്തില്ല.
  • അടുത്തത് കാപ്പിക്കുരു. കാപ്പി ഉണ്ടാക്കാൻ മാത്രമല്ല, അടുക്കളയിലെ പ്രാണി ശല്യം ഇല്ലാതാക്കാനും കാപ്പിക്കുരുവിന് കഴിയും. പ്രാണികൾ വരാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കാപ്പിപൊടി വിതറുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും.
  • പാറ്റകളെയും പ്രാണികളെയും നിമിഷ നേരം കൊണ്ട് കൊന്നൊടുക്കാൻ ഒരു വഴിയുണ്ട്. ബേക്കിംഗ് സോഡയും സവാളയും മാത്രം മതി ഇതിന്. സവാള വട്ടത്തിൽ അരിഞ്ഞ് അതിൽ അൽപ്പം ബേക്കിംഗ് സോഡ വിതറി അടുക്കളയിൽ പാറ്റ വരുന്ന ഇടങ്ങളിൽ വയ്ക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button