തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്‌കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിന് കത്തയച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ച തുകയിൽ 91 ശതമാനവും ചെലവിട്ടതായി മന്ത്രാലയം വെബ്സൈറ്റിൽ കാണിക്കുന്നു. എന്നാൽ, ശരാശരി 35.4 തൊഴിൽ ദിനമാണ് ലഭിച്ചത്. തൊഴിലിടങ്ങളിൽ നിന്ന് ഓൺലൈനിൽ ഹാജർ രേഖപ്പെടുത്തണമെന്ന സംവിധാനം വന്നതും തൊഴിലാളികൾക്ക് പ്രതികൂലമായെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read Also: പള്ളിയില്‍ നിസ്കരിക്കാൻ ഡ്രൈവര്‍ പോയ തക്കത്തിൽ ഓട്ടോ റിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി
ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് ലഭ്യത വളരെ മോശം അവസ്ഥയിലാണ്. പലപ്പോഴും ഹാജർ രേഖപ്പെടുത്താൻ കഴിയാതെ ശമ്പളം മുടങ്ങുന്നു. 26 കോടി തൊഴിലാളികളിൽ 41.1 ശതമാനത്തിനും ഇത്തരം അക്കൗണ്ടുകളില്ല. ആധാർ ബന്ധിത അക്കൗണ്ടുകൾ വേണമെന്ന് കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്നില്ലെന്ന് വിശദീകരിക്കുമ്പോൾ തന്നെയാണ് ഈ സ്ഥിതിയെന്നും ബൃന്ദ കാരാട്ട് അറിയിച്ചു.
Read Also: മടങ്ങിവരവിൽ ഫ്രീ ഫയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് അംബാസഡർ, സെപ്റ്റംബർ മുതൽ ഡൗൺലോഡ് ചെയ്യാം
Post Your Comments