Latest NewsKeralaNews

ഡ്രൈവർ പള്ളിയിൽ കയറി: ഓട്ടോ മോഷ്ടിച്ച് ഇതര സംസ്ഥാന തൊഴിലാളി കടന്നു, അറസ്റ്റ്

കോഴിക്കോട്: പുതിയപാലത്ത് പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പയ്യാനക്കൽ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്‌. സംഭവത്തില്‍ ഉത്തർപ്രദേശ് സ്വദേശി രാഹുൽകുമാറിനെയാണ് പോലീസ് പിടികൂടിയത്.

പുതിയപാലം പള്ളിക്ക് മുന്നിൽ ഓട്ടോറിക്ഷ നിർത്തി ഹനീഫ പള്ളിയിൽ നമസ്കരിക്കാനായി പോയ സമയത്താണ് പ്രതി വാഹനവുമായി കടന്നുകളഞ്ഞത്. തുടർന്ന് രണ്ട് സുഹൃത്തുക്കളെയും ഓട്ടോറിക്ഷയിൽ കയറ്റി നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാൾ വാഹനം വഴിയരികിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഓട്ടോറിക്ഷ വഴിയിൽ കിടക്കുന്നത് കണ്ടപ്പോൾ എടുത്തുകൊണ്ടു പോകണമെന്ന് തോന്നിയെന്നും അതിനാലാണ് ഓട്ടോയുമായി കടന്നുകളഞ്ഞതെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button