KeralaLatest NewsNews

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ചു: യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വർക്കലയാണ് സംഭവം. കരുനിലക്കോട് കലാനിലയത്തിൽ സംഗീത് ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്.

Read Also: ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ചർച്ച ചെയ്യുന്നവർക്കായി…: മരണപ്പെട്ട വാഗ്നർ ചീഫിന്റെ ‘പുതിയ’ വീഡിയോ വൈറലാകുന്നു

ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിൻസീറ്റിൽ ഒരു സുഹൃത്തും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിനു കാരണമായ ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു? അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് സല്യൂട്ട്: കെടി ജലീല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button