Latest NewsIndiaNews

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കീഴിൽ പാനൽ രൂപീകരിച്ച് കേന്ദ്രം

സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകൾ കേന്ദ്രം അവതരിപ്പിക്കാൻ സാധ്യത. ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച ഒരു കമ്മിറ്റി രൂപീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് സംബന്ധിച്ച സാധ്യതകൾ തേടുന്നതിന് വേണ്ടിയാണ് പുതിയ കമ്മിറ്റി. പാനലിലെ അംഗങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.

സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ലോക്‌സഭയിലെയും സംസ്ഥാന അസംബ്ലികളിയിലെയും തിരഞ്ഞെടുപ്പ് സാധാരണയായി അതത് കാലാവധിയുടെ അവസാനത്തിലാണ് നടക്കുന്നത്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് കീഴിൽ, ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കും. വോട്ടിംഗും ഒരു ദിവസം തന്നെ നടക്കും.

സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ 23 ദിവസങ്ങളിലായി ഇതുവരെ 17 സിറ്റിംഗുകൾ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button