Latest NewsNewsBusiness

ഇന്ത്യൻ സാമ്പത്തിക മേഖല കൂടുതൽ ശക്തമാകുന്നു, മുഖ്യ വ്യവസായ രംഗത്ത് ഗണ്യമായ വളർച്ച

ഇന്ത്യയുടെ വ്യവസായിക ഉൽപ്പാദന സൂചികയിൽ 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്

ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വീണ്ടും കുതിച്ചുചാട്ടം. മുഖ്യ വ്യവസായ മേഖലയിൽ ഗണ്യമായ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂലൈ മാസത്തിൽ മുഖ്യ വ്യവസായ മേഖല 8 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. മുൻ വർഷം സമാന കാലയളവിൽ 4.8 ശതമാനം മാത്രമായിരുന്നു വളർച്ച. ഇന്ത്യയുടെ വ്യവസായിക ഉൽപ്പാദന സൂചികയിൽ 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്. അതിനാൽ, മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ഇന്ത്യയുടെ സാമ്പത്തിക മേഖല കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.

കൽക്കരി, സ്റ്റീൽ, പ്രകൃതി വാതകം, സിമന്റ്, വൈദ്യുതി, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം, ക്രൂഡോയിൽ എന്നിങ്ങനെ 8 പ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിൽ ഉള്ളത്. ഈ മേഖലകൾ എല്ലാം ജൂലൈയിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസർക്കാറിന്റെ ധനക്കമ്മി നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ 6.06 ലക്ഷം കോടി രൂപയായിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം വാർഷിക ധനക്കമ്മിയുടെ 33.9 ശതമാനത്തോളമാണിത്.

Also Read: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയവരിൽ ഐഎച്ച്ആര്‍ഡിയിൽ ഉന്നത ഉദ്യോഗസ്ഥനും, സർവീസ് ചട്ടം ലംഘിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button