Latest NewsNewsBusiness

ഓണക്കാലം നേട്ടമാക്കി മിൽമ, തൈര് വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം

തൈര് വിൽപ്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്

ഓണക്കാലത്ത് തൈര് വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൊയ്ത് മിൽമ എറണാകുളം മേഖല യൂണിറ്റ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓണത്തോടനുബന്ധിച്ചുള്ള ഏതാനും ദിവസങ്ങളിൽ 3.5 ലക്ഷം ലിറ്റർ തൈരാണ് വിൽപ്പന നടത്താൻ മിൽമയ്ക്ക് സാധിച്ചത്. അത്തം മുതൽ തിരുവോണം വരെ മിൽമയുടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ 7 ലക്ഷം പായ്ക്കറ്റ് തൈര് വിറ്റഴിച്ചിട്ടുണ്ട്.

തൈര് വിൽപ്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. തൈരിന് പുറമേ, അത്തം മുതൽ 10 ദിവസം വരെ അരക്കോടി ലിറ്ററിലധികം പാൽ എറണാകുളം മേഖലാ യൂണിറ്റ് വിഴിച്ചിട്ടുണ്ട്. കൂടാതെ, 180 ടൺ നെയ്യാണ് ഇത്തവണ വിറ്റത്. മുൻ വർഷത്തേക്കാൾ 10 ശതമാനം അധികമാണിത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 1,63,000 ബോട്ടിൽ നെയ്യും, 1,50,000 പായ്ക്കറ്റ് പായസം മിക്സും മിൽമ കൈമാറിയിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് പാലിന്റെയും തൈരിന്റെയും ക്ഷാമം പരിഹരിക്കാൻ നേരത്തെ തന്നെ ആവശ്യമായ മുൻകരുതലുകൾ മിൽമ സ്വീകരിച്ചിരുന്നു.

Also Read: സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button