Latest NewsNewsIndia

ഗ്യാൻവാപി മസ്ജിദ് സർവേക്ക് കൂടുതൽ സമയം വേണം: കൂടുതൽ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

വാരാണസി: ഗ്യാൻവാപി മസ്ജിദ് സർവേക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദിൽ സർവേ പൂർത്തിയാക്കാൻ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ശനിയാഴ്ച ഇത് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചത്.

ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയിൽ വിശ്വവേദന സനാതൻ സംഘ് സെക്രട്ടറി സൂരജ് സിങ് ഹർജി നൽകിയിരുന്നു. ഹർജി കോടതി സെപ്റ്റംബർ എട്ടിന് പരിഗണിക്കും. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.

സോളര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

നിലവിൽ വുദുഖാന സർവേയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വുദുഖാന സീൽ ചെയ്യാൻ നിർദേശം നൽകിയ സുപ്രീംകോടതി, ഇടക്കാല ഉത്തരവിൽ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകിയിരുന്നു.

shortlink

Post Your Comments


Back to top button