Latest NewsKeralaNews

നേതാക്കന്മാർ കൈകൊടുത്ത് അണികളെ തെരുവിൽ പോരടിക്കാൻ വിടുന്നു: വിമർശനവുമായി വി മുരളീധരൻ

കോട്ടയം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. നേതാക്കന്മാർ കൈകൊടുത്ത് അണികളെ തെരുവിൽ പോരടിക്കാൻ വിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: റഷ്യയുടെ ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു

പുതുപ്പള്ളിയിൽ പരസ്പരം മത്സരിക്കുന്നവർ മുംബൈയിൽ അത്താഴവിരുന്ന് നടത്തുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. നെല്ല് കുടിശ്ശിക വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കുടിശികയെ സംബന്ധിച്ച് കേരളം കേന്ദ്രത്തെ യാതൊന്നും അറിയിച്ചിട്ടില്ല. അതിനാൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള സംസ്ഥാനത്തിന്റെ തന്ത്രം വിലപോവില്ല. കേന്ദ്രം അനുവദിച്ച ഹെൽത്ത് ഗ്രാന്റ് തുകയിൽ 50 ശതമാനം പോലും ഇതുവരെ സംസ്ഥാനം ചെലവഴിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്രം കേരളത്തെ ഞെരുക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കണം. ജലശക്തിമിഷന്റെ മന്ത്രി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നൽകിയ ഫണ്ട് വിനിയോഗിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും ചെയ്തില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കേരളം പ്രവർത്തിക്കുന്നത്.  ഡൽഹിയിലെ സർക്കാർ പ്രതിനിധിയെ ഒഴിവാക്കിയാൽ 10000 പേർക്കെങ്കിലും കിറ്റ് കൊടുക്കാമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: ‘ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകൾ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതി’: സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button