Latest NewsNewsIndia

‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ സാധ്യത പരിശോധിക്കാൻ സമിതി: പാനലിൽ അമിത് ഷായും അധീർ രഞ്ജൻ ചൗധരിയും

ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടെ എട്ട് അംഗങ്ങളാണ് പാലിൽ ഉള്ളത്.

ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി പ്രസിഡന്റ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻകെ സിംഗ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ഇനി അങ്ങനെ എളുപ്പത്തിൽ സിം കാർഡ് ലഭിക്കില്ല, സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം

ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ സാധ്യതകൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ കൂടി നടത്താനുള്ള സാധ്യത പഠിക്കാനാണ് സമിതി രൂപീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button