Latest NewsNewsTechnology

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം! ഹോണ്ടയുടെ എലിവേറ്റ് നാളെ എത്തും 

ഏകദേശം 11 ലക്ഷം രൂപ മുതലായിരിക്കും ഹോണ്ട എലിവേറ്റിന്റെ വില

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു. ആറ് വർഷത്തിനുശേഷം മുഖംമിനുക്കിയെത്തുന്ന ഈ മോഡൽ നാളെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഉയരവും, ഗ്രൗണ്ട് ക്ലിയറൻസുമാണ് എലിവേറ്റിന്റെ പ്രധാന സവിശേഷത. ഹോണ്ട സിറ്റിയിൽ പരീക്ഷിച്ച 1.5 ലിറ്റർ i-VTEC പെട്രോൾ എൻജിനാണ് എലിവേറ്റിൽ ഉപയോഗിക്കുന്നത്. ഈ മോഡലിന്റെ മറ്റ് സവിശേഷതകൾ അറിയാം.

എൽഇഡി പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 10.35 ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ഇലക്ട്രിക് സൺ റൂഫ്, വയർലെസ് ചാർജർ തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ 6 എയർബാഗുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, ലെയ്ൻ-വാച്ച് ക്യാമറ തുടങ്ങിയവ കാറിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 11 ലക്ഷം രൂപ മുതലായിരിക്കും ഹോണ്ട എലിവേറ്റിന്റെ വില. അതേസമയം, 2026 ഓടെ ഹൈബ്രിഡ് ഓപ്ഷന് പകരം, എലിവേറ്റ് എസ്‌യുവിക്ക് ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാനുള്ള നീക്കങ്ങൾ ഹോണ്ട ആരംഭിച്ചിട്ടുണ്ട്.

Also Read: കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button