Latest NewsNewsIndia

അതിതീവ്ര ഇടിമിന്നലില്‍ 10 പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ആറു ജില്ലകളിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ജില്ലയില്‍ ഒരാളും ബോലംഗീറില്‍ രണ്ടുപേരും ബൗദില്‍ ഒരാളും ജഗത്സിംഗ്പൂരിലെ സരണ ഗ്രാമത്തില്‍ ഒരാളും ധെങ്കനാല്‍ സദര്‍ പ്രദേശത്തിന് കീഴിലുള്ള തലബറകോട്ട് ഗ്രാമത്തില്‍ ഒരാളും ഖുര്‍ധ ജില്ലയില്‍ നാലുപേരും മരിച്ചു.

Read Also: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ബാനപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അതിതീവ്ര ഇടിമിന്നല്‍ ഉണ്ടായത്. ഇവിടെ ഇടിമിന്നലേറ്റ് പരിക്കേറ്റവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. വീടിന് പുറത്തുനിന്നവര്‍ക്കും പാടത്തും പറമ്പിലും പണിയെടുത്തവര്‍ക്കുമാണ് ഇടിമിന്നലേറ്റത്. കര്‍ഷകരും സ്ത്രീകളും യുവാക്കളുമാണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴതുടരുകയാണ്. തീരപ്രദേശങ്ങളിലാണ് വലിയതോതില്‍ മഴ പെയ്യുന്നത്. ഭുവനേശ്വറിലും കട്ടക്കിലും റെക്കോര്‍ഡ് (126 എംഎം,95.8 എംഎം) മഴ പെയ്തെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button