ഐപിഒയ്ക്ക് മുന്നോടിയായി വീണ്ടും ധനസമാഹരണം, ആഗോള നിക്ഷേപകരുമായി ചർച്ചകൾ സംഘടിപ്പിച്ച് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ്

കഴിഞ്ഞ സാമ്പത്തിക വർഷം 2.6 ലക്ഷം കോടി വരുമാനം നേടിയ കമ്പനി കൂടിയാണ് ആർ.ആർ.വി.എൽ

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് (ആർ.ആർ.വി.എൽ) വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ 2.5 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള നിക്ഷേപകരുമായി ഇത് സംബന്ധിച്ച ചർച്ചകൾ ആർ.ആർ.വി.എൽ നടത്തിവരികയാണ്. ഈ തുക കമ്പനി സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്ന മൊത്തം തുകയായ 3.5 ബില്യൺ ഡോളറിന്റെ ഒരു ഭാഗമാണ്. ഐപിഒയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ പിന്നാലെയാണ് ധനസമാഹരണത്തിന് ഒരുങ്ങുന്നത്.

മൊത്തം സമാഹരിക്കുന്ന തുകയിൽ ഒരു ബില്യൺ ഡോളർ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിക്കുമെന്ന് ഇതിനോടകം അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 18,000-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ കമ്പനിക്ക് ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 2.6 ലക്ഷം കോടി വരുമാനം നേടിയ കമ്പനി കൂടിയാണ് ആർ.ആർ.വി.എൽ. 2020-ലും സമാനമായ രീതിയിൽ ആർ.ആർ.വി.എൽ ധനസമാഹരണം നടത്തിയിരുന്നു. നിക്ഷേപകർക്ക് 10.09 ശതമാനം ഓഹരി വിറ്റ് 5.71 ബില്യൺ ഡോളറാണ് അന്ന് സമാഹരിച്ചത്.

Also Read: റബ്ബർ കർഷകരെ ദുരിതക്കയത്തിൽ തള്ളിയിട്ട കോൺഗ്രസും ബിജെപിയും മൗനത്തിൽ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Share
Leave a Comment