Latest NewsNewsTechnology

കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയൂ

84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി

ഉപഭോക്താക്കൾക്കായി നിരക്ക് കുറഞ്ഞ പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. റീചാർജ് പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് സാധാരണയാണ്. എന്നാൽ, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്ന പ്ലാനുകൾ താരതമ്യേന കുറവാണ്. ഈ പ്രതിസന്ധിക്ക് പരിഹാരവുമായാണ് റിലയൻസ് ജിയോ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ആനുകൂല്യം പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാം.

ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാൻ 1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനിന് കീഴിൽ 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടെ നെറ്റ്ഫ്ലിക്സിൽ എത്തുന്ന കണ്ടന്റുകൾ ആസ്വദിക്കാൻ ഈ ജിയോ പ്ലാൻ അനുവദിക്കുന്നതാണ്.

Also Read: ശ്രീഹരിക്കോട്ടയിലെ കൗണ്ട്ഡൗൺ ശബ്ദം നിലച്ചു: ഐഎസ്ആർഒ ശാസ്ത്രജ്ഞ എൻ.വളർമതിക്ക് വിട

shortlink

Related Articles

Post Your Comments

Related Articles


Back to top button