KeralaLatest NewsNews

പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകും: കെസി വേണുഗോപാലിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈന്ദവ സംസ്‌കാരത്തെ രാജ്യത്ത് നിന്നു തുടച്ച് നീക്കണമെന്ന പ്രസ്താവന ”അഭിപ്രായ സ്വാതന്ത്ര്യം” എന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്. മറ്റേതെങ്കിലും മത വിഭാഗങ്ങളെക്കുറിച്ചാണ് ഏതെങ്കിലും ഒരു നേതാവ് ഇത്തരം അഭിപ്രായ പ്രകടനം നടത്തിയതെങ്കിൽ കെ സിയും അദ്ദേഹത്തിന്റെ മുതലാളിയും എല്ലാം ഉറഞ്ഞുതുള്ളുമായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.

Read Also: ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ലളിതമായ ഈ വഴികൾ പിന്തുടരുക

ഹിന്ദുക്കൾക്ക് എതിരായ പ്രസ്താവന ആയതുകൊണ്ട് മാത്രം അതിനെ ലഘൂകരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിയ്ക്കുന്നത്. പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യ സഖ്യം ഒന്നാന്തരം ഹിന്ദുവിരുദ്ധ സഖ്യമാണെന്ന് നാൾക്കുനാൾ തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഓരോ യോഗങ്ങൾ പൂർത്തിയാകുമ്പോഴും ഹൈന്ദവ വിശ്വാസത്തെും സംസ്‌കാരത്തെയും തകർക്കാനുള്ള ഫോർമുലകൾ ഇവർ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്നു. മുസ്ലീം ലീഗിനെ മുൻ നിർത്തി ഹിന്ദുക്കൾക്ക് എതിരെ കാഞ്ഞങ്ങാട്ട് നടന്ന കൊലവിളി പ്രസംഗം, സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി മിത്താണെന്ന പരാമർശം, ഗണപതി മിത്താണെന്നും എന്നാൽ അള്ളാഹു അങ്ങനെയല്ലെന്നുമുള്ള എം വി ഗോവിന്ദന്റെ താത്വിക അവലോകനം, എന്നിങ്ങനെ നീളുകയാണ് ഇന്ത്യ സഖ്യത്തിന്റെ ഹിന്ദുവിരുദ്ധത. അധികാരത്തിനും, പ്രീണന രാഷ്ട്രീയത്തിനും വേണ്ടി നിങ്ങൾ ചെയ്യുന്ന ഓരോ ഇത്തരം പ്രവൃത്തിയ്ക്കും തീർച്ചയായും രാജ്യത്തെ ജനങ്ങൾ മറുപടി നൽകും. ഈ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും തകർക്കാൻ മുഗളൻമാർക്കോ, ഈസ്റ്റ് ഇന്ത്യ കമ്പനിക്കോ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഇന്നലത്തെ മഴയിൽ മുളച്ച ഇന്ത്യ എന്ന തട്ടിക്കൂട്ട് സഖ്യത്തിനെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സനാതന ധർമ്മത്തിൽ വിശ്വസിയ്ക്കുന്ന രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ഉന്മൂലനം ചെയ്യുമെന്നാണ് പൊതുവേദിയിൽ ഉദയനിഥി സ്റ്റാലിൻ പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ ഡിഎംകെയുടെ പ്രമുഖ നേതാവിന്റെ പ്രസ്താവന പുറത്ത് വന്നിട്ടും അതിനെ തള്ളിപ്പറയാൻ കോൺഗ്രസോ, കമ്യൂണിസ്റ്റോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല കോൺഗ്രസ് നേതാക്കൾ ഓരോന്നായി ഉദയനിഥിയ്ക്ക് പിന്തുണയുമായി എത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Read Also: തുവ്വൂർ സുജിത വധക്കേസ്: വിഡി സതീശൻ അപവാദ പ്രചാരണം നടത്തി, മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button