KeralaLatest NewsNews

പുതു ചരിത്രം: 4 തുറമുഖങ്ങൾക്ക് ഐഎസ്പിഎസ് അംഗീകാരം ലഭിച്ചതായി മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ തുറമുഖ രംഗം ഒരു പുതു ചരിത്രം കുറിച്ചിരിക്കുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്നും ഇന്റർനാഷണൽ ഷിപ്പ് & പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) അംഗീകാരം ലഭ്യമായതിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് ബേപ്പൂർ തുറമുഖത്ത് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.

Read Also: എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം: സനാതന ധര്‍മത്തിനെതിരായ പരാമർശത്തിൽ ഉദയനിധിയെ തള്ളി മമത ബാനര്‍ജി

ഐഎസ്പിഎസ് കോഡ് ലഭ്യമായാൽ മാത്രമെ അന്താരാഷ്ട്ര കപ്പലുകൾക്ക് തുറമുഖങ്ങളിൽ എത്തിച്ചേരാൻ സാധ്യമാകൂ. ഈ നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബേപ്പൂർ തുറമുഖത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മേയർ ഡോ ബീനാ ഫിലിപ്പ്, മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സിഇഒ ഷൈൻ എ ഹഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: തുവ്വൂർ സുജിത വധക്കേസ്: വിഡി സതീശൻ അപവാദ പ്രചാരണം നടത്തി, മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button