Latest NewsKeralaNews

പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞു: മൂന്ന് യുവാക്കളെ കാണാനില്ല

തൃശൂർ: പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാനില്ല. തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽപ്പെട്ടതോടെയാണ് യുവാക്കളെ കാണാതായത്. മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്.

Read Also: ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ല, കാരണം വെളിപ്പെടുത്താതെ ചൈന

ഒരാൾ നീന്തി കരയ്ക്കു കയറി. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് റിപ്പോർട്ട്. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.

Read Also: ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാല്‍ മരിക്കും, അനുയായികളുടെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കരുത്: സ്വരൂപാനന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button