Life Style

ശരിയായ ഉറക്കം നിങ്ങളുടെ പ്രായത്തെ ഇരട്ടി ചെറുപ്പമാക്കും

വാഷിംഗ്ടണ്‍ : ലുക്കിനെ പ്രായാധിക്യം ബാധിക്കാതിരിക്കാന്‍ 30കളുടെ തുടക്കത്തില്‍ തന്നെ പലരും ശ്രദ്ധചെലുത്തി തുടങ്ങുന്നുണ്ട്. വ്യായാമവും ചര്‍മ്മ സംരക്ഷണവുമൊക്കെ പ്രായാധിക്യത്തെ പിന്നിലാക്കാനുള്ള മാര്‍ഗങ്ങളാണ്. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ശരിയായ ഉറക്കമാണത്.

Read Also: ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമോ? പുതിയ നീക്കവുമായി മെറ്റ

പ്രായം വേഗം കൂടാനുള്ള പ്രധാന കാരണം ശരിയായ ഉറക്കം ലഭിക്കാത്തതാണെന്നും രാത്രിയില്‍ മതിയായ ഉറക്കമില്ലെങ്കില്‍ എന്തൊക്കെ ചെയ്താലും ഒരുപക്ഷേ, പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകാമെന്നും ന്യൂയോര്‍ക്കിലെ ഡോ. നീല്‍ പോള്‍വിന്‍ പറയുന്നു. ഒരു അമേരിക്കന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉറക്കത്തിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചത്.

വേഗത്തില്‍ പ്രായമാകാന്‍ കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ജനിതക ഘടകങ്ങളും മറ്റൊന്ന് ജീവിതശൈലിയും. ആള്‍ക്കഹോള്‍ ഉപയോഗം, പുകവലി, ഭക്ഷണക്രമം, വ്യായാമം, മാനസിക സമ്മര്‍ദ്ദമൊക്കെ ജീവിതശൈലിയില്‍പ്പെടുന്നു. ഇന്ന് തിരക്കേറിയ ജീവിതത്തിനിടെ പലര്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ല.

രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിലൂടെ മനുഷ്യശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം, പ്രതിരോധ ശേഷി, ഊര്‍ജ നില എന്നിവ മെച്ചപ്പെടുത്തുന്നു. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം, അമിത വണ്ണം, വിഷാദം, മാനസിക സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകാം. ശരിയായ ഉറക്കം ലഭിക്കാത്തത് ത്വക്കില്‍ ചുളിവുകള്‍ വീഴാനും അയഞ്ഞ് തൂങ്ങാനും ചര്‍മ്മം വേഗത്തില്‍ വാര്‍ദ്ധക്യാവസ്ഥയിലെത്താനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രായം കൂടുംതോറും ചര്‍മ്മത്തെ ഉറപ്പുള്ളതാക്കാന്‍ സഹായിക്കുന്ന കൊളാജന്‍, ഇലാസ്റ്റിന്‍ തുടങ്ങിയ പ്രോട്ടീനുകളുടെ ശക്തി കുറയാന്‍ അപര്യാപ്തമായ ഉറക്കം വഴിവയ്ക്കുമെന്ന് ഏതാനും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button