Latest NewsNewsTechnology

ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്! റിയൽമി സി51 വിപണിയിലെത്തി

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

ബഡ്ജറ്റ് സ്മാർട്ട്ഫോൺ ശൃംഖലയിൽ ഇടം നേടാൻ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് എത്തി. കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന റിയൽമി സി51 എന്ന കിടിലൻ ഹാൻഡ്സെറ്റാണ് ഇത്തവണ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ റിയൽമി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി സി51. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1600×720 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മാലി-ജി 57 ജിപിയു ഉള്ള യൂണിസോക് T612 ഒക്ട-കോർ 12nm പ്രോസസറാണ് കരുത്ത് പകരുന്നത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ ഹാൻഡ്സെറ്റ് വാങ്ങാനാകുക. അതേസമയം, കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനാകും. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റിയൽമി സി51 വിപണിയിൽ എത്തിയിട്ടുള്ളത്. 8,999 രൂപയാണ് ഈ ഹാൻഡ്സെറ്റിന്റെ ഇന്ത്യൻ വിപണി വില.

Also Read: ദോശയ്ക്കൊപ്പം മസാല ചേര്‍ക്കാത്ത തേങ്ങാപ്പാല്‍ ഒഴിച്ച നാടൻ ചിക്കൻ കറി, കട്ടൻ ചായ: മമ്മൂട്ടിയുടെ ഭക്ഷണ ശൈലി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button