Latest NewsNewsInternational

പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം

കാബൂള്‍: തങ്ങളുടെ പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പാകിസ്ഥാനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാണിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.

Read Also: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍

ഇന്ധന- വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ വന്‍പ്രതിഷേധമാണ് പാകിസ്ഥാനില്‍ നടക്കുന്നത്. നിലവില്‍ പാകിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സ്വീകരിച്ച നടപടികളാണ് പാകിസ്ഥാനെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക്
എത്തിച്ചത്.

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന നഗരങ്ങളായ
കറാച്ചിയെയും പെഷവാറിനെയും വൈദ്യുതി പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാക്ടറികളുടെയും നിര്‍മ്മാണ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങളും നിലച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button