KeralaLatest NewsNews

സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക സെപ്തംബർ 8-ന് പ്രസിദ്ധീകരിക്കും, 23 വരെ പേര് ചേർക്കാൻ സമയം

2023 ജനുവരി ഒന്നിനോ, അതിന് മുൻപോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം

തദ്ദേശ സ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടിക സെപ്തംബർ 8 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനൊരുങ്ങി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. sec.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്തംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പുതുതായി പേര് ചേർക്കുന്നതിനോടൊപ്പം, അനര്‍ഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ആക്ഷേപവും സമർപ്പിക്കാൻ സാധിക്കും. ആക്ഷേപങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് നേരിട്ടോ, തപാൽ മുഖേനയോ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകേണ്ടതാണ്.

2023 ജനുവരി ഒന്നിനോ, അതിന് മുൻപോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും, വില്ലേജ് ഓഫീസിലും, താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. ലഭിച്ചിട്ടുള്ള മുഴുവൻ അപേക്ഷകളും പരിഗണിച്ച ശേഷം ഒക്ടോബർ 16-നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ, സ്ഥാനമാറ്റമോ വരുത്തുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ഓൺലൈനിലൂടെ അപേക്ഷിക്കാൻ സാധിക്കും.

Also Read: ആദിത്യ എൽ 1ഭ്രമണപഥം മാറ്റല്‍ വിജയകരം: സുരക്ഷിതമായി സൂര്യനരികിലേക്ക് ഇന്ത്യന്‍ സൗരദൗത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button