KeralaLatest NewsNews

‘വടക്കെ ഇന്ത്യയിലെ പപ്പുവിനെ കൂടാതെ ഇപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നു അവതരിച്ച പുതിയ പപ്പുവും’: ട്രോളി കൃഷ്ണ കുമാർ

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മമതയടക്കം നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം പൊതുമധ്യത്തിൽ ഉയർത്തിപ്പിടിച്ച് ചർച്ചകൾ നടത്തുകയാണ് ബി.ജെ.പി. ഉദയനിധിയെ വിമർശിച്ച് നടൻ കൃഷ്ണ കുമാർ രംഗത്ത്.

സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ കരുണാനിധിയുടെ പിൻതലമുറക്കാരൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്നു ആഹ്വാനം ചെയ്യുന്നതു, തന്റെ പിതാവിനെ പിതൃസ്ഥാനത്ത് നിന്നു നീക്കം ചെയ്തു പുതിയ പിതാവിനെ അവിടെ പ്രതിഷ്ഠിക്കണം എന്നു പറയുന്നതിന് തുല്യമാണ് എന്ന് കൃഷ്ണ കുമാർ ആരോപിച്ചു. ഡി.എം.കെ നേതാവ് നടത്തിയ ഈ കൊലവിളി വി ഡി സതീശനും ഗോവിന്ദനും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ കരുണാനിധിയുടെ പിൻതലമുറക്കാരൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്നു ആഹ്വാനം ചെയ്യുന്നതു തന്റെ പിതാവിനെ പിതൃസ്ഥാനത്ത് നിന്നു നീക്കം ചെയ്തു പുതിയ പിതാവിനെ അവിടെ പ്രതിഷ്ഠിക്കണം എന്നു പറയുന്നതിന് തുല്യമാണ്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം 120 കോടി ഹിന്ദുക്കളെ വംശഹത്യക്ക് വിധേയമാക്കണമെന്ന് പരോക്ഷമായി പറയുകയാണെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കണ്ട.
എൻ ഡി എ മുന്നണി ഇപ്പോൾ തന്നെ നല്ല ഭൂരിപക്ഷത്തിൽ 2024 ൽ അധികാരത്തിലെത്തുമെന്നാണ് എല്ലാ സർവ്വേകളും സൂചിപ്പിക്കുന്നത്. സ്റ്റാലിന്റെ മകന്റെ അപക്വവും എന്നാൽ ആപത്കാരമായതും ആയ ഈ പ്രസ്താവന എൻ ഡി എ മുന്നണിക്ക് സർവ്വേകളിൽ പറയുന്ന വിജയത്തേക്കാൾ വലിയ വിജയമാണ് സമ്മാനിക്കാൻ പോകുന്നത്‌ . വടക്കെ ഇന്ത്യയിലെ പപ്പുവിന്റെ സഹായത്തിന് പുറമെ ഇപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നു അവതരിച്ച പുതിയ പപ്പുവിന്റെ സഹായവുംകൂടി ലഭിക്കുമ്പോൾ ബിജെപി തങ്ങളുടെ വിജയം ഒന്നുകൂടി ഉറപ്പാക്കുകയാണ്. ഉദയനിധിയുടെ ഈ പ്രസ്താവന I.N.D.I.A മുന്നണിയിലെ പല ഘടകകഷികളെയും ചൊടിപ്പിച്ചിരിക്കുകയാന്നെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നതു.
I.N.D.I.A. മുന്നണിയിൽപ്പെട്ട ഡി എം കെ നേതാവ് നടത്തിയ ഈ കൊലവിളി വി ഡി സതീശനും ഗോവിന്ദനും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button