KeralaLatest NewsNews

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോര്‍ഡില്‍ , ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

 

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല  റെക്കോര്‍ഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബര്‍ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതല്‍ സെപ്തംബര്‍ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ്  കെഎസ്ആര്‍ടിസിക്ക്  ലഭിച്ചത്. അതില്‍ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. 26ന് 7.88 കോടി, 27ന് 7.58 കോടി, 28ന് 6.79 കോടി, 29തിന് 4.39 കോടി, 30തിന് 6.40 കോടി, 31ന് 7.11 കോടി, സെപ്തംബര്‍ 1ന് 7.79 കോടി, 2ന് 7.29 കോടി, 3ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

Read Also: വ്യക്തിഗത വായ്പകൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും നേടാം, ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി ഈ ബാങ്ക്

കെഎസ്ആര്‍ടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇത്രയും വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button