ഡല്‍ഹി: അധ്യാപകദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ വിചക്ഷണനും മുന്‍ രാഷ്ട്രപതിയുമായ എസ് രാധാകൃഷ്ണന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ദേശീയ അധ്യാപക അവാര്‍ഡുകള്‍ ലഭിച്ച അധ്യാപകരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ പ്രധാനമായ പങ്കുവഹിക്കുന്നു. അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്നു.’ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Post Your Comments