Latest NewsKeralaIndia

തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖ് ഖാൻ: ഒപ്പം മകൾ സുഹാനയും നയൻതാരയും കുടുംബവും

ന്യൂഡല്‍ഹി: പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ചിത്രത്തിലെ നായിക നയൻതാരയ്‌ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് തിരുപ്പതിയിലെത്തിയത്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാൻ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ‘പഠാൻ’ സിനിമയ്ക്ക് ശേഷം ശേഷം ഷാരൂഖ് ഖാൻ വീണ്ടും നായകനാകുന്ന ചിത്രമാണിത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും ഷാരൂഖ് ദർശനം നടത്തിയിരുന്നു.

തിരുപ്പതി ക്ഷേത്രത്തിൽ ഷാരൂഖ് എത്തുന്നതിന്റെ വീഡിയോകളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്ത ജവാൻ സെപ്തംബര്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന് മികച്ച പ്രീബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജവാൻ റിലീസ് ചെയ്യും. പഠാന്റെ ബോക്‌സ് ഒഫീസ് വിജയം ആവര്‍ത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നല്‍കുന്ന സൂചന. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button