KeralaLatest NewsNews

ഭാരതം എന്ന പേര് ട്രെന്‍ഡ് ആയി മാറുന്നു,’എന്റെ ഭാരതം’പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി : ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ . ഫേസ്ബുക്ക് പോസ്റ്റിലാണ് എന്റെ ഭാരതം എന്നര്‍ത്ഥം വരുന്ന ‘മേരാ ഭാരത്’ എന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നത്. ദേശീയപതാകയും ഒപ്പം ചേര്‍ത്തിട്ടുണ്ട് . ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ അഭിനന്ദനവുമായി എത്തിയത് .

Read Also: ഡീസൽ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ രണ്ടാമതൊന്ന് ആലോചിക്കണേ… ഈ അഞ്ച് കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക

ജി20 അത്താഴവിരുന്നിന് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് പരാമര്‍ശിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് ഭാരതം എന്ന പേര് ട്രെന്‍ഡ് ആയി മാറിയത്. നേരത്തെ അമിതാഭ് ബച്ചനും ‘ ഭാരത് മാതാ കീ ജയ് ‘ എന്ന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button