Latest NewsNattuvarthaNewsIndia

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ, ഓരോ തവണയും പീഡിപ്പിച്ചത് 10 രൂപ നല്‍കി

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലാണ് സംഭവം

കൊല്‍ക്കത്ത: അഞ്ചാം ക്ലാസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി വന്ന 68കാരൻ അറസ്‌റ്റില്‍. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലാണ് സംഭവം.

ഒരു മാസത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയോട് കുട്ടി കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.

Read Also : സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി

പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന സമയത്തായിരുന്നു പീഡനം. ഓരോ തവണയും 10 രൂപ നല്‍കി വിവരം പുറത്തറിയിക്കരുതെന്ന് പറഞ്ഞ വയോധികൻ, ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ‌്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button