Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് സണ്ണി ലിയോൺ

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് സണ്ണി ലിയോൺ ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും സണ്ണി ലിയോൺ വിസ ഏറ്റുവാങ്ങി.

Read Also: ഉദയനിധിയുടെ തലവെട്ടാന്‍ അഹ്വാനം ചെയ്ത സ്വാമിയുടെ തലവെട്ടിയാല്‍ 100 കോടി; പ്രഖ്യാപനവുമായി സീമാന്‍

യുഎഇ നൽകിയ അംഗീകാരത്തിന് നന്ദി അറിയിക്കുന്നുവെന്ന സണ്ണി ലിയോൺ വ്യക്തമാക്കി. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുഎഇയുടെ നടപടി.

Read Also: ഭൂമിക്ക് സമാനമായ പ്രത്യേകതകൾ! സൗരയൂഥത്തിൽ പുതിയൊരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

shortlink

Related Articles

Post Your Comments

Related Articles


Back to top button