AlappuzhaKeralaNattuvarthaLatest NewsNews

അര്‍ത്തുങ്കലില്‍ ആക്രി പെറുക്കാനെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പിടിയിലായത് ബംഗ്ലാദേശ് സ്വദേശി

ബംഗ്ലാദേശ് പിരോജ്പുര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്‌ലാം (26) ആണ് പിടിയിലായത്

ആലപ്പുഴ: അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി. ബംഗ്ലാദേശ് പിരോജ്പുര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്‌ലാം (26) ആണ് പിടിയിലായത്.

Read Also : ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുകൾ ഒരുക്കി എസ്ബിഐ, അനുകൂല്യങ്ങൾ ലഭിക്കുക ഈ കാലയളവ് വരെ മാത്രം

ഓഗസ്റ്റ് 23-ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആക്രി പെറുക്കി നടക്കുന്നതിനിടെ, വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി പ്രതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ പ്രതിയെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചേദ്യം ചെയ്തതില്‍ നിന്നാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. പാസ്പോര്‍ട്ടോ വീസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button