Latest NewsNewsBusiness

ഡിജിറ്റൽ കറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇനി പഞ്ചാബ് നാഷണൽ ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം

അധികം വൈകാതെ തന്നെ ഐഒഎസ് ഉപഭോക്താക്കളിലേക്കും ആപ്പിന്റെ സേവനം എത്തിക്കുന്നതാണ്

ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പുവരുത്തുന്ന പ്രമുഖ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ ഡിജിറ്റൽ കറൻസി മേഖലയിലേക്കും ചുവടുകൾ ശക്തമാക്കുകയാണ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷനിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഇന്റർഓപ്പറബിലിറ്റി ഫീച്ചറോടുകൂടിയ ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ് പുറത്തിറക്കുന്നത്. ഇതിനോടകം തന്നെ നിരവധി ബാങ്കുകൾ ഈ മേഖലയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് പേയ്മെന്റിനായി യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാനോ, മർച്ചന്റ് ഔട്ട്‌ലെറ്റിൽ ഇടപാട് പൂർത്തിയാക്കാനോ, പിഎൻബി ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, അധികം വൈകാതെ തന്നെ ഐഒഎസ് ഉപഭോക്താക്കളിലേക്കും ആപ്പിന്റെ സേവനം എത്തിക്കുന്നതാണ്. രാജ്യത്ത് ഡിജിറ്റൽ റുപ്പിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത്.

Also Read: ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ ഇഷ്ടമായില്ലേ? എങ്കിൽ ഇനി ഡിസേബിൾ ചെയ്തുവയ്ക്കാം, പുതിയ പരീക്ഷണവുമായി വാട്സ്ആപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button