Latest NewsNewsIndia

സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം തുടരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

നാഗ്പൂർ: ‘ഭരണഘടനയില്‍ പറയുന്ന സംവരണത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു എന്നും സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നതുവരെ സംവരണം തുടരണമെന്നും വ്യക്തമാക്കി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. 2000 വര്‍ഷത്തിലേറെയായി, സമൂഹത്തിലെ ചില വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയും സാമൂഹിക വ്യവസ്ഥയില്‍ പിന്നോക്കം പോകുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘വിവേചനം നിലനില്‍ക്കുന്നതുവരെ സംവരണം തുടരേണ്ടതുണ്ട്.നമ്മള്‍ നമ്മുടെ സ്വന്തം സഹജീവികളെ സാമൂഹിക വ്യവസ്ഥയില്‍ പിന്നിലാക്കി. നമ്മള്‍ അവരെ ശ്രദ്ധിച്ചില്ല, 2000 വര്‍ഷമായി അത് തുടര്‍ന്നു. അവര്‍ക്ക് തുല്യത നല്‍കുന്നതുവരെ, ചില പ്രത്യേക പരിഹാരങ്ങള്‍ ചെയ്യേണ്ടതുണ്ട്. സംവരണം തുടരുകയെന്നത് അതിലൊന്നാണ്. ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന സംവരണത്തിന് ഞങ്ങള്‍ ആര്‍എസ്എസില്‍ എല്ലാ പിന്തുണയും നല്‍കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button