Latest NewsNewsIndia

രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുന്നത് ചിലർക്ക് സഹിക്കില്ല: അവരാണ് സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നതെന്ന് യോഗി

ലക്‌നൗ: സനാതനധർമ്മത്തിനെതിരെയുള്ള പരാമർശത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്നും അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും യോഗി വ്യക്തമാക്കി.

Read Also: ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി

സർക്കാരിന്റെ നേട്ടങ്ങളെ ദുർബ്ബലപ്പെടുത്താൻ സനാതനധർമ്മത്തിനെതിരെ വിരൽ ചൂണ്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷേ, രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നത് എതിർക്കുന്നവർ മറന്നു. ഇത്തരമൊരു സാഹചര്യത്തിൽ സനാതനത്തെ നശിപ്പിക്കാൻ ഈ മനുഷ്യർക്ക് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.

സനാതനത്തെ എതിർത്തവർ അപ്രത്യക്ഷരായ ചരിത്രമാണുള്ളത്. സനാതന ധർമ്മമാണ് സത്യം, അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Read Also: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ പീഡിപ്പിച്ചത് ഒരു മലയാളി, ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം: ടിനി ടോം

shortlink

Related Articles

Post Your Comments

Related Articles


Back to top button