Latest NewsNewsIndia

ഉദയനിധിക്കെതിരെ പ്രതിഷേധ പ്രസ്താവന: ബിജെപി നേതാവ് അമിത് മാളവ്യയ്ക്കെതിരെ തമിഴ്‌നാട്ടില്‍ കേസ്

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ  സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച സംഭവത്തിൽ ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തു. ഡിഎംകെ പ്രവര്‍ത്തകന്‍ കെഎവി ദിനകരന്റെ പരാതിയിലാണ് തമിഴ്നാട്ടിലെ ട്രിച്ചിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 153, 153 (എ), 504, 505 (1) (ബി) വകുപ്പുകള്‍ പ്രകാരമാണ് അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഉദയനിധിയുടെ, സനാതന ധര്‍മ്മ ത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദമായ പരാമര്‍ശത്തിന് പിന്നാലെയാണ് അമിത് മാളവ്യ കേസിനാസ്പദമായ കുറിപ്പ് പങ്കുവെച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം അത് പിന്തുടരുന്ന 80 ശതമാനം ജനങ്ങളേയും ‘വംശഹത്യ’ ചെയ്യാനുള്ള ആഹ്വാനമാണെന്നാണ് മാളവ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മം എതിര്‍ക്കപ്പെടുക മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണം എന്നാണ് ഉദയനിധിയുടെ അഭിപ്രായമെന്നും ചുരുക്കത്തില്‍ സനാതന ധര്‍മ്മം പിന്തുടരുന്ന ഭാരതത്തിലെ 80% ജനങ്ങളെയും വംശഹത്യ നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും മാളവ്യ ആരോപിച്ചു.

11ദിവസമായി മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതി: അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് അനിയനെ കൊന്ന ജേഷ്ഠന്റെ കഥ, സംഭവിച്ചത്

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അമിത് മാളവ്യ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ അക്രമവും വിദ്വേഷവും വളര്‍ത്താനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചു എന്ന് ദിനകരന്റെ പരാതിയിൽ പറയുന്നു. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ വിശദീകരണം നല്‍കിയിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെ അമിത് മാളവ്യ ബോധപൂര്‍വ്വം വളച്ചൊടിച്ചെന്നും പരാതിയില്‍ പറയുന്നു.

സനാതന ധര്‍മ്മം എതിര്‍ക്കപ്പെടേണ്ടതല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു സപ്തംബര്‍ മൂന്നിന് നടന്ന ഒരു സമ്മേളനത്തില്‍ ഉദയനിധി പറഞ്ഞത്. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാനാവില്ല. ഇത് ഇല്ലാതാക്കണം. അങ്ങനെയാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. പിന്നീട്, തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമപരമായ ഏത് വെല്ലുവിളികളും നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button