KeralaLatest NewsNews

ആലുവയിലെ പീഡനം: കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ആലുവയിൽ എട്ടു വയസ്സുകാരിയെ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതും ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സനാതന ധര്‍മ്മം എച്ച്‌ഐവിയും കുഷ്ഠവും പോലെ: വിവാദ പ്രസ്താവനയുമായായി ഡിഎംകെ നേതാവ് എ രാജ

ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകും. ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐഎഎസിന് മന്ത്രി നിർദേശം നൽകി.

Read Also: മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ചു: ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു 

shortlink

Related Articles

Post Your Comments

Related Articles


Back to top button