Latest NewsIndia

ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ ശക്തികേന്ദ്രത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്‌സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗര്‍. കോൺഗ്രസിനൊപ്പം ചേർന്നായിരുന്നു ഇവിടെ സിപിഎം മത്സരിച്ചത്. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയാണ് ഇവിടെ ജയിച്ചത്.

ബോക്‌സാനഗര്‍ മണ്ഡലത്തിലും ധൻപ്പൂരിലും ബിജെപിയും സിപിഎമ്മും തമ്മിൽ നേർക്കുനേർ പോരാട്ടമായിരുന്നു. കോൺഗ്രസും തിപ്ര മോദയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ബിജെപിക്കായി ബോക്സാനഗറിൽ നിന്ന് തഫജ്ജൽ ഹൊസൈനും ധൻപുരിൽ നിന്ന് ബിന്ദു ദേബ്നാഥും ആണ് മത്സരിച്ചത്.ഇരുവരും താമര വിരിയിച്ചപ്പോൾ സിപിഎമ്മിൻറെ മിയാൻ ഹുസൈൻ (ബോക്സാനഗർ), കൗശിക് ചന്ദ (ധൻപൂർ) എന്നിവരാണ് പരാജയം രുചിച്ചത്.

സിറ്റിംഗ് സിപിഎം എംഎൽഎ ഷംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ത്രിപുരയിലെ ധൻപ്പൂരിൽ ഉപതെര‍ഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്.

ത്രിപുരയിലെ ബോക്സാനഗറിൽ സി പി എമ്മിൻറെ എം എം എൽ എ ആയിരുന്ന ഷംസുൽ ഹഖ് അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഷംസുൽ ഹഖിൻറെ മകൻ മിയാൻ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്. ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് പിന്തുണയുണ്ടായിരുന്നു. നിലവിൽ കേവല ഭൂരപക്ഷത്തേക്കാൾ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലെയും ബോക്സാനഗറിലെയും വിധി അതി നിർണായകമായിരുന്നു.

മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറിൽ തഫാ‍ജൽ ഹുസൈനാണ് ബി ജെ പിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയത്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി നേരിട്ട ബിജെപി മിന്നും വിജയം പേരിലാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button