Latest NewsNewsIndia

അഴിമതി കേസിൽ ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ഹൈദരാബാദ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി തലവനുമായ എൻ ചന്ദ്രബാബു നായിഡുവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. 2021ൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ, നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ആന്ധ്രാപ്രദേശിലെ നന്ദ്യാല നഗരത്തിൽ പൊതുപ്രസംഗത്തിന് ശേഷം തന്റെ വാനിറ്റി വാനിൽ വിശ്രമിക്കുകയായിരുന്ന ചന്ദ്രബാബു നായിഡുവിനെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) സെക്ഷൻ 50 (1) (2) പ്രകാരമാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി നന്ദ്യാൽ ആശുപത്രിയിലേക്ക് മാറ്റിയ ചന്ദ്രബാബു നായിഡുവിനെ തുടർന്ന് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കോടതിയിൽ നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button