Latest NewsNewsIndia

ദരിദ്രരെയും മൃഗങ്ങളെയും ജി20 പ്രമുഖരിൽ നിന്ന് സർക്കാർ മറയ്ക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യഥാർത്ഥ മുഖം സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ജി 20 ഉച്ചകോടി കണക്കിലെടുത്ത് സർക്കാർ, ഇന്ത്യയിലെ ചേരികൾ മറയ്ക്കുകയും ആളുകളെ ഒളിപ്പിക്കുകയും ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. തങ്ങളുടെ അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറയ്ക്കേണ്ട ആവശ്യമില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ ഡൽഹി പൊലീസ് ഏജൻസികളുടെ സഹായം തേടിയിടുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അതേസമയം, പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബിൽ, ഇൻഷുറൻസ്, ഡിടിഎച്ച് തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടയ്ക്കാന്‍ കഴിയുന്ന ഭാരത് ബില്‍ പേമെന്റ് സിസ്റ്റം യു.കെയിലും അനുവദിക്കാനൊരുങ്ങുകയാണ് ഇന്ത്യ. യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), നാഷനൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻഇഇടി), വാലറ്റുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിലൂടെ ബിൽ പേയ്‌മെന്റുകളിലേക്ക് നേരിട്ട് പണമടയ്ക്കാൻ യുകെയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button