Latest NewsNewsIndia

‘അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറയ്ക്കുന്നു’: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ അതിഥികളിൽ നിന്ന് കേന്ദ്രസർക്കാർ രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ യാഥാർത്ഥ്യം നമ്മുടെ അതിഥികളിൽ നിന്ന് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് രാഹുൽ സാക്കോസില് മീഡിയയിലൂടെ വ്യക്തമാക്കി.

ജി20 പ്രതിനിധികൾ മഹാത്മാഗാന്ധി സ്‌മാരകം സന്ദർശിക്കുന്നതിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസര പ്രദേശങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ, ഡൽഹി പോലീസ് പൗര സംഘങ്ങളുടെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്‌താവന.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി പോലീസ് പല ചേരികളും വൃത്തിയാക്കുകയും പാമ്പ് പിടുത്തക്കാരെ എത്തിക്കാൻ ഏജൻസികളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പ്രതിനിധികളുടെ രാജ്ഘട്ട് സന്ദർശന വേളയിൽ ഇവിടെയുള്ള കുരങ്ങുകളെയും നായ്ക്കളെയും പിടിക്കാൻ ജോലിക്കാരെ ഏർപ്പാടാക്കാനും ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button