Latest NewsKerala

‘തൊട്ടാൽ നീ എന്തു ചെയ്യും’ ലൈംഗിക അതിക്രമം യുവതി ചോദ്യംചെയ്തതോടെ കയറിപ്പിടിച്ചു, പിടികൂടിയത് വിവരമറിഞ്ഞെത്തിയ ഭർത്താവ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രമോദ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. യുവാവ് അപമര്യാദയായി പെരുമാറിയത് യുവതി ചോദ്യം ചെയ്തതോടെ ആയിരുന്നു തുടക്കം. യുവതിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു.

യുവതി തൻ്റെ ഭർത്താവിനെ ഫോൺ ചെയ്ത് വിവരമറിയിച്ചത് അനുസരിച്ച് കാട്ടാക്കട ബസ് ഡിപ്പോയിൽ കാത്തുനിന്ന ഭർത്താവ് യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പ്രമോദ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. യുവതിയുടെ സീറ്റിന് പിന്നിൽ ഇരിക്കുകയായിരുന്നു യുവാവ് യുവതിയുടെ ശരീരത്തിൽ അനാവശ്യമായി പലതവണ സ്പർശിച്ചു.

അറിയാതെ പറ്റിയതാകും എന്ന് കരുതി ആദ്യം യുവതി പ്രതികരിച്ചില്ലെങ്കിലും യുവാവിൻ്റെ അനാവശ്യമായ ഇടപെടൽ കൂടിയതോടെ യുവതി പ്രതികരിക്കുകയായിരുന്നു. യുവതി പ്രതികരിച്ചതോടെ `തൊട്ടാൽ നീ എന്തു ചെയ്യും´ എന്ന് പറഞ്ഞ് പ്രമോദ് യുവതിയെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി.

ബസ് ജീവനക്കാരും യാത്രക്കാരും ഇടപെട്ട് പ്രശ്നം ഒഴിവാക്കിയെങ്കിലും യുവതി തൻ്റെ ഭർത്താവിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഭർത്താവ് കാട്ടാക്കട ബസ് ഡിപ്പോയിലെത്തി ബസ് കാത്തുനിന്നു. ബസ് എത്തിയതോടെ ഭർത്താവ് ബസിനുള്ളിൽ കയറി യുവാവിനെ പിടികൂടി. തുടർന്ന് കാട്ടാക്കട പൊലീസിൽ വിവരമറിയിച്ച ഭർത്താവ് പൊലീസ് എത്തുന്നതുവരെ പ്രതിയെ പോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ താൻ കെഎസ്ആർടിസി ജീവനക്കാരൻ എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണെന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി. അതേസമയം ലൈംഗികാതിക്രമം നടന്നത് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പ്രതിയെ മലയിൻകീഴ് പൊലീസിന് കൈമാറുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button