
പ്രീമിയം സ്മാർട്ട് വാച്ചുകളുടെ നിരയിലേക്ക് പുതിയ ഉൽപ്പന്നവുമായി ഗൂഗിൾ എത്തുന്നു. ഇത്തവണ പിക്സൽ വാച്ച് 2 ആണ് ലോഞ്ചിന് ഒരുങ്ങുന്നത്. ഒക്ടോബർ നാലിന് നടക്കുന്ന മെയ്ഡ് ബൈ ഗൂഗിൾ ലോഞ്ച് ഇവന്റിൽ വെച്ചാണ് ആഗോള തലത്തിൽ പിക്സൽ വാച്ച് 2 അവതരിപ്പിക്കുക. അതേസമയം, ഇന്ത്യൻ വിപണിയിൽ ഒക്ടോബർ അഞ്ചിനാണ് ഇവ എത്തുകയുള്ളൂ. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരം ഒക്ടോബർ 5 മുതൽ തന്നെ ഉപഭോക്താക്കൾ പിക്സൽ വാച്ച് 2 വാങ്ങാൻ സാധിക്കും.
പിക്സൽ 8 സീരീസിനും, ന്യൂസ് ബഡ്‌സിനും ഒപ്പമാണ് പിക്സൽ വാച്ച് 2 പുറത്തിറങ്ങുന്നത്. വാച്ചിന്റെ വില വിവരങ്ങളും സവിശേഷതകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, എക്സിൽ പോസ്റ്റിൽ ചെയ്ത വീഡിയോ അനുസരിച്ച്, ഒരു പോർസലൈൻ കളർ ബാൻഡ് ഫീച്ചർ ചെയ്യുന്നത് കാണാം. വരാനിരിക്കുന്ന ഡിവൈസിന് അതിന്റെ മുൻഗാമിയായ പിക്സൽ വാച്ചിനോട് സാമ്യം ഉണ്ടായേക്കാമെന്നാണ് സൂചന. ഇതിനു മുൻപ് പിക്ചർ വച്ച് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ആഗോള വിപണിയിൽ മത്സരം കടുക്കുന്നതിനാൽ നിരവധി ഫീച്ചറുകൾ ഗൂഗിൾ പിക്സൽ വാച്ച് 2-ൽ പ്രതീക്ഷിക്കാവുന്നതാണ്.
Also Read: യുവസംവിധായക നയന സൂര്യയുടെ മരണം: നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം
Post Your Comments