KeralaLatest NewsNews

സ്വർണവില വീണ്ടും താഴേക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കടകളിൽ ഇന്ന് വൻ തിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിൽ തുടരുന്നു. ശനിയാഴ്ച വിലയിൽ കുറവുണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി. ഇതോടെ ഇന്ന് സംസ്ഥാനത്തെ സ്വർണക്കടകളിൽ തിരക്ക് അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരുഗ്രാമിന് 5485 രൂപയും പവന് 43,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മൂന്നു ദിവസം ഇടിഞ്ഞു നിന്ന സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലും എത്തിയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,490 രൂപയും പവന് 43,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5500 രൂപയിലും പവന് 44,000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ഓണത്തിനു ശേഷം സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നത് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. രാജ്യാന്തര വിപണിയിൽ ഡോളറിന്റെ തുടർ ചലനങ്ങൾ വീണ്ടും സ്വർണ വിലയെ സ്വാധീനിക്കും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് പലരും ഇന്ന് സ്വർണം വാങ്ങാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button