KeralaLatest NewsNews

പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്കല്ല, ഇടത് മുന്നണിയാണ്; വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ എൽ.ഡി.എഫിനെതിരെ വിമ‍ർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് അഡ്വ. വൈശാഖൻ എൻ വി. പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്ക് സി തോമസല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് എന്ന് വൈശാഖൻ ഫേസ്‌ബുക്കിൽ കുറിച്ചു. ജെയ്ക്ക് തോൽക്കില്ല, ജെയ്ക്ക് അതിന്റെ പ്രതിനിധി മാത്രമാണ്. ജയിച്ചത് ചാണ്ടി ഉമ്മൻ മാത്രമാണ്, ചാണ്ടി ഉമ്മന്റെ രാഷ്ട്രീയമല്ലെന്നും വൈശാഖൻ ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയിലും ജെയ്ക്ക് സി തോമസ് എന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രതിനിധി തല ഉയർത്തിപ്പിടിച്ച് നിൽക്കുമെന്നും വൈശാഖൻ കുറിച്ചു.

വൈശാഖന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജെയ്ക് സി തോമസ് ഉപതെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ടോ ….?തോറ്റിട്ടില്ല, തോൽക്കില്ല എന്നതാണ് ഉത്തരം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്, ജെയ്ക്ക് അതിന്റെ പ്രതിനിധി മാത്രമാണ് …

ചാണ്ടി ഉമ്മൻ വിജയിച്ചിട്ടുണ്ടോ…? ചാണ്ടി ഉമ്മൻ മാത്രമാണ് ജയിച്ചത്. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയമല്ല എന്നതാണ് ഉത്തരം. അയാൾ തെരഞ്ഞെടുപ്പിൽ ആദിമധ്യാന്തം വ്യക്തിപരതയുടെ, വൈകാരികതയുടെ, ഇക്കിളി വട്ടങ്ങളിൽ സ്വയം ചുറ്റി തിരിയുകയായിരുന്നു… മാധ്യമങ്ങൾ ജെയ്ക്കിനെ തോറ്റു എന്ന് ഭർത്സിക്കുമ്പോഴും ജെയ്ക്ക് വ്യക്തി എന്ന നിലയിൽ പരാജയപ്പെടുന്നില്ല, അയാൾ മുന്നോട്ട് വച്ച് മാനവരാശിയുടെ മുന്നോട്ട് പോക്കെന്ന പുരോഗതിയുടെ രാഷ്ട്രീയത്തെ സാന്ദർഭികമായി നിരസിക്കുക മാത്രമാണ് ചെയ്തത് …

തെരഞ്ഞെടുപ്പ് തിരിച്ചടിയിലും ജെയ്ക്ക് സി തോമസ് എന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രതിനിധി തല ഉയർത്തിപ്പിടിച്ച് നിൽക്കും. പരമ്പരാഗതമായി ഒസ്യത്തിലെഴുതി കൈമാറ്റം ചെയ്യപ്പെട്ടതല്ല ജെയ്ക്കിന് രാഷ്ട്രീയം. രാഷ്ട്രീയ ലാഭത്തിനായി ഒരു മൃതദേഹവും വിൽപ്പനക്ക് വച്ചിട്ടില്ല… അപ്പനെ രാമനാക്കുന്ന കള്ളം പറഞ്ഞിട്ടില്ല… ജയത്തിനായും, തോൽവിക്കായും രാഷ്ട്രീയം മാത്രമേ പറഞ്ഞിട്ടുള്ളൂ… അത് വർഗീയതക്കെതിരെയും വികസനത്തിന് വേണ്ടിയും മാത്രമായിരുന്നു… ജെയ്ക് ഇനിയും ഇതേ മണ്ണിൽ കാണും രാഷ്ട്രീയം പറഞ്ഞും, പ്രവർത്തിച്ചും അത്രമാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button