Latest NewsNewsTechnology

പുതിയ ജോലി കണ്ടെത്താൻ ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി, എൻജിനീയറിംഗ് ബിരുദധാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപ

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കണ്ട പരസ്യത്തിന് മറുപടി നൽകിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം

വിവിധ തരത്തിലുള്ള ജോലി വാഗ്ദാനങ്ങളും, ഉയർന്ന സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങൾ ഇന്ന് വ്യാപകമാണ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, പണവും നേടുക എന്ന ലക്ഷ്യത്തോടെയാണ് പല പരസ്യങ്ങളും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ജോലി കണ്ടെത്താൻ സഹായിക്കുമെന്ന വ്യാജേനയുള്ള ടെലഗ്രാം ഗ്രൂപ്പിൽ അംഗമായതോടെ എൻജിനീയറിംഗ് ബിരുദധാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപയാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിലെ സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് ബിരുദധാരിയായ കെ. ഹർഷവർദ്ധനാണ് തട്ടിപ്പിന് ഇരയായത്. എൻജിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ജോലിക്ക് അന്വേഷിക്കുന്നതിനിടെയാണ് ഹർഷവർദ്ധൻ തട്ടിപ്പിൽ വീണത്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കണ്ട പരസ്യത്തിന് മറുപടി നൽകിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ‘ഡെവലപ്പർ പ്രൊഫഷണലുകൾ’ എന്ന ടെലഗ്രാം ഗ്രൂപ്പിലേക്ക് അംഗമാകാൻ നിർദ്ദേശം നൽകുകയുമായിരുന്നു. 20 ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ എൽടിഐ മൈൻഡ് ട്രീ ലിമിറ്റഡ് ജോലി നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഹർഷവർദ്ധൻ രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപ കൈമാറി. എന്നാൽ, നിയമന കത്ത് വാങ്ങാൻ എൽടിഐ മൈൻഡ് ട്രീ എന്ന സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഹർഷവർദ്ധൻ മനസിലാക്കുന്നത്. പിന്നീട്, സംഭവം പോലീസിൽ അറിയിക്കുകയും എഫ്ഐആർ ഫയൽ ചെയ്യുകയുമായിരുന്നു.

Also Read: യുകെയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത ! ഭാരത് ബിൽ പേ സിസ്റ്റത്തിലൂടെ ഇനി എളുപ്പത്തിൽ ബില്ലുകൾ അടയ്ക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button